ബിആര്‍എസില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്! തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെസിആറിന്റെ പാര്‍ട്ടിയിലെ മറ്റൊരു എംപിയും രാജിവെച്ചു

ന്യൂഡല്‍ഹി: തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവു നയിക്കുന്ന ബിആര്‍എസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു എംപികൂടി രാജിവച്ചു. ബിആര്‍എസ് എംപി രഞ്ജിത്ത് റെഡ്ഡിയാണ് എക്സിലൂടെ തന്റെ രാജി പ്രഖ്യാപിച്ചത്. വെറ്ററിനറി ഡോക്ടറും ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ ചെവെല്ലയില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം.

ചെവെല്ല നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്കുള്ള തന്റെ സേവനത്തില്‍ അര്‍ത്ഥവത്തായ അവസരമൊരുക്കിയതിനും സഹകരിച്ചതിനും ബിആര്‍എസ് പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നുവെന്നും ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം, ഈ പ്രയാസകരമായ തീരുമാനമെടുത്തുവെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എംപിമാര്‍ പാര്‍ട്ടി വിടുന്നതും, മാറുന്നതും പതിവ് കാഴ്ചയാണ്. നേരത്തെ സഹീറാബാദില്‍ നിന്നുള്ള ബിആര്‍എസ് എംപിമാരും നാഗര്‍കുര്‍ണൂലില്‍ നിന്നുള്ള ബിബി പാട്ടീലും പി രാമുലുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇന്നലെ വാറങ്കലില്‍ നിന്നുള്ള ബിആര്‍എസ് എംപി പശുനൂരി ദയാകറും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മാത്രമല്ല, നിരവധി ബിആര്‍എസ് എംപിമാര്‍ കഴിഞ്ഞ ആഴ്ചകളില്‍ മറ്റ് പാര്‍ട്ടികളിലേക്ക് മാറിയിരുന്നു. 17 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 11 സ്ഥാനാര്‍ത്ഥികളെ ബിആര്‍എസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ രഞ്ജിത്ത് ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് വൃത്തങ്ങള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ രഞ്ജിത്തിനെ ബന്ധപ്പെടുകയും പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി നിരവധി ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ രഞ്ജിത്ത് തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

another MP from KCR’s party also resigned

More Stories from this section

family-dental
witywide