മിനസോട്ട, യുഎസ്: യുഎസിലെ മിനസോട്ട സംസ്ഥാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വെടിയ്പ്പില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമിയുടെ പേരു വിവരങ്ങളോ അയാള്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നോ ഉള്ള വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല.
മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ്, തെക്ക് ബേണ്‍സ്വില്ലെയിലെ ഒരു വീട്ടില്‍ നിന്ന് ‘അപകടത്തില്‍ അകപ്പെട്ട ഒരു കുടുംബത്തിന്റെ ഫോണ്‍കോള്‍ എത്തിയെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് അക്രമിയില്‍ നിന്നും ‘രണ്ട് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള ഏഴ് കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇതിനിടെയിലാണ് 27 വയസ്സുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 40 വയസുള്ള ഒരു ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പാരാമെഡിക്കിനും വെടിയേറ്റത്.
രക്ഷാ പ്രവര്‍ത്തനത്തിനിടെ, ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ‘ഇന്ന് ഞങ്ങളുടെ ടീമിലെ മൂന്ന് അംഗങ്ങള്‍ ഈ സമൂഹത്തിന് വേണ്ടി ആത്യന്തികമായ ത്യാഗം ചെയ്തു. അവര്‍ വീരന്മാരാണ്,’ ബേണ്‍സ്വില്ലെ പോലീസ് മേധാവി താന്യ ഷ്വാര്‍ട്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആളുകളേക്കാള്‍ കൂടുതല്‍ തോക്കുകള്‍ ഉള്ളതും മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ക്കും തോക്ക് കൈവശമുള്ളതുമായ അമേരിക്കയില്‍ വെടിവയ്പ്പ് സാധാരണമാണ്.