ആന്റോ ജോസഫ് ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

ഹൂസ്റ്റൺ: കണ്ണൂർ ആലക്കോട് കരുവൻചാൽ കൊച്ചുപൊങ്ങനാലിൽ പരേതരായ ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ മകൻ ആന്റോ ജോസഫ്(47) അന്തരിച്ചു. കോട്ടയം കുറവിലങ്ങാട് പാറക്കുടിയിൽ കുടുംബാംഗമാണ്. ഭാര്യ: ജ്യോതി (നേഴ്സ്, എം.ഡി ആൻഡേഴ്സൺ, ഹ്യൂസ്റ്റൺ). മക്കൾ: ഗോഡ്വിൻ, ഗാഡ്‌വിൻ, എലിസബത്ത്, റോസ്.

പൊതുദർശനം 21 ന് ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിൽ. സംസ്കാര ശുശ്രൂഷ 22 തിങ്കൾ 9:30ന് സെൻറ്. ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിലും തുടർന്ന് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N.main Street, Pearland, TX 77581) സംസ്കാരവും നടക്കും.