കൂടിക്കാഴ്ച നടത്തി ജയശങ്കറും ആന്റണി ബ്ലിങ്കനും, ബൈഡന്റെ കീഴിൽ അവസാന കൂടിക്കാഴ്ച

ന്യൂഡൽഹി: ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി ഇറ്റലിയിലെ ഫിയുഗിയിൽ ഉഭയകക്ഷി ചർച്ച നടത്തി. ലോകത്തിന്റെ അവസ്ഥയെക്കുറിച്ചും ഇന്ത്യ-യുഎസ് പങ്കാളിത്തത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ലോകത്തിന്റെ അവസ്ഥയെക്കുറിച്ചും മുന്നോട്ട് പോകുന്ന ഇന്ത്യ-യുഎസ് പങ്കാളിത്തത്തെക്കുറിച്ചും ചർച്ച ചെയ്തെന്നും എസ് ജയശങ്കർ എക്സിൽ കുറിച്ചു. യുഎസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം 2025 ജനുവരി 20 ന് അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ ജയശങ്കറും ബ്ലിങ്കനും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരിക്കാമിതെന്നും മാധ്യമങ്ങൾ അറിയിച്ചു.

More Stories from this section

family-dental
witywide