”എന്റെ വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്, മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു”

തിരുവനന്തപുരം: നാക്കു പിഴവിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരായി എത്തിയ വാക്കുകളില്‍ മാപ്പ് പറഞ്ഞ് പി.വി അന്‍വര്‍. പിണറായി അല്ല,പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞന്‍ മറുപടി കൊടുക്കുമെന്നായിരുന്നു പിവി അന്‍വറിന്റെ പരാമര്‍ശം. ഈ പരാമര്‍ശം നാക്കുപിഴയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍വര്‍ മാപ്പ് പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അന്‍വറിന്റെ ഖേദപ്രകടനം.

നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന പരാമര്‍ശം ഉണ്ടായി. അപ്പന്റെ അപ്പന്‍ എന്ന രീതിയില്‍ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാന്‍ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’,- അന്‍വര്‍ പറഞ്ഞു.

മാത്രമല്ല, മുങ്ങാന്‍ പോകുന്ന കപ്പലാണിതെന്നും കപ്പിത്താനും കുടുംബവും മാത്രമാണ് രക്ഷപ്പെടുക. മകളെയും മരുമകനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു.

More Stories from this section

family-dental
witywide