ഇടതിനോട് ഇടഞ്ഞശേഷം ആദ്യ നിയമസഭാ സമ്മേളനത്തിന് അന്‍വര്‍; പ്രതി’പക്ഷം’ ചേരാനില്ല, തറയില്‍ തോര്‍ത്ത് വിരിച്ചായാലും ഇരിക്കും

തിരുവനന്തപുരം: ഇടതിനോട് ഇടഞ്ഞ് എല്‍ഡിഎഫ് വിട്ട് പുറത്ത് പോയ ശേഷം പി.വി അന്‍വര്‍ ഇന്ന് ആദ്യ നിയമസഭാ സമ്മേളനത്തിന് എത്തി. അന്‍വറിനെ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചതിന് പിന്നാലെയാണ് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി അന്‍വര്‍ തിരുവനന്തപുരത്തെത്തിയത്.

തന്റെ സ്ഥാനം പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയിലാണെന്നും അതിന് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്നുമാണ് അന്‍വറിന്റെ മുന്നറിയിപ്പ്. തറയില്‍ വിരിക്കാന്‍ ചുവന്ന തോര്‍ത്തും കരുതിയിട്ടുണ്ട്. കഴുത്തില്‍ ഡിഎംകെയും പതാകയോട് സാമ്യതയുള്ള കറുപ്പും ചുവപ്പും ഷാളും ധരിച്ചാണ് അന്‍വര്‍ എത്തിയത്.

അതേസമയം, പൂരം കലക്കലില്‍ അടിയന്തിര പ്രമേയത്തിനാണ് പ്രതിപക്ഷ നീക്കം നടക്കുന്നത്. പൂരം കലക്കലിലും എഡിജിപി എം ആര്‍ അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. പൂരം കലക്കലില്‍ അന്വേഷണം നീണ്ട് പോകുന്നതും സിപിഎം-ബിജെപി ധാരണയും പ്രതിപക്ഷം ഉന്നയിക്കും.

ഇന്നലെ അനാരോഗ്യം മൂലം മുഖ്യമന്ത്രി അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. ഇന്നും മുഖ്യമന്ത്രി നിയമസഭയില്‍ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

More Stories from this section

family-dental
witywide