കെ. സുധാകരന്റെ പിന്തുണയോടെ അന്‍വര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് ?

കോട്ടയം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാര്‍ട്ടിയിലെത്താനാണ് അന്‍വര്‍ ശ്രമിക്കുന്നത്. ഇതിനായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അന്‍വര്‍ ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. കെ.സി. വേണുഗോപാലുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്.

ഡിഎംകെ തള്ളിയതോടെ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും എസ്പിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണച്ചിരുന്നു.

അതേസമയം, അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ക്കുന്ന ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് ലീഗ് നേതൃത്വം അനുകൂല സമീപനമല്ല നേരത്തെ സ്വീകരിച്ചിരുന്നത്.

More Stories from this section

family-dental
witywide