അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു, ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നാലാം നിരയില്‍ ഇരിക്കാം

തിരുവനന്തപുരം: ഭരണകക്ഷിയില്‍ നിന്നും പുറത്താക്കപ്പെട്ടനിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നാലാം നിരയിലാണ് അന്‍വറിന് അനുവദിച്ച പുതിയ സീറ്റ്.

പ്രതിപക്ഷത്തിനൊപ്പം ഇരിക്കാന്‍ താത്പര്യമില്ലെന്ന് അന്‍വര്‍ നേരത്തെ അറിയിച്ചിരുന്നു. സ്വതന്ത്ര എം എല്‍ എ ആയി സീറ്റ് അനുവദിക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. പ്രത്യേക സീറ്റെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നതോടെ തലസ്ഥാനത്ത് എത്തിയിട്ടും പി വി അന്‍വര്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനായി തയ്യാറെടുത്ത് ചുവന്ന തോര്‍ത്തുമായാണ് അന്‍വര്‍ ഇന്ന് എത്തിയത്.

More Stories from this section

family-dental
witywide