‘പൊലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാനുള്ള വാട്സാപ്പ് നമ്പറുമായി’ അന്‍വര്‍

മലപ്പുറം: പൊലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാനുള്ള വാട്സാപ്പ് നമ്പര്‍ പങ്കുവെച്ച് പി.വി അന്‍വര്‍ എംഎല്‍എ. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്നും പേടിച്ച് മാറി നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് വാട്സാപ്പ് നമ്പര്‍ പങ്ക് വെക്കുന്നത് എന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വറിന്റെ ഈ നീക്കം.

അന്‍വറിന്റെ വാക്കുകള്‍

പൊലീസിലെ ക്രിമിനല്‍സുമായി ബന്ധപ്പെട്ട് പീഡിപ്പിക്കപ്പെട്ടവര്‍, കുറ്റവാളികളാക്കപ്പെട്ടവര്‍, കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍, ഇല്ലാത്ത എം.ഡി.എം.എ. കേസുണ്ടാക്കി സുജിത് ദാസും സംഘവും ജയിലിലടക്കപ്പെട്ടവര്‍, കണ്ടെടുത്ത മുതല്‍ കട്ടെടുത്തവര്‍, എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരുപാട് കോള്‍ വരുന്നുണ്ട്. അതുകൊണ്ട് വാട്സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വാട്സാപ്പ് നമ്പറും അദ്ദേഹം പുറത്തുവിട്ടു. മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് ഞാനും കേരളത്തിലെ സഖാക്കളും, ഒറ്റയ്ക്കല്ല. ഒരുപാടാളുകള്‍ തേടിവരുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും സഖാക്കള്‍ ഇത്തരത്തില്‍ ബന്ധപ്പെടുന്നുണ്ട്. മൊഴിയെടുക്കാന്‍ വരുന്ന ഐ.ജിയുടെ മുമ്പില്‍ എല്ലാം തെളിവും നല്‍കും. എടവണ്ണയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ മരണത്തില്‍ പൊലീസിനും പങ്കുണ്ടെന്ന് സംശയിക്കുന്നു. കേരള പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും ഇത് സംബന്ധിച്ച് കൃത്യമായ പരാതി നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തത് സര്‍ക്കാര്‍ തന്റെ ആരോപണങ്ങളില്‍ നടപടി സ്വീകരിക്കും എന്നതിന്റെ ആദ്യ സൂചനയാണ്. നാളെ തൃശൂര്‍ ഡി ഐജിക്ക് മൊഴി നല്‍കും. അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല.

More Stories from this section

family-dental
witywide