”പാലക്കാടും ചേലക്കരയും സിപിഎം തോല്‍ക്കും”

തിരുവനന്തപുരം: ഇടതിനെതിരെ വീണ്ടും വെടിപൊട്ടിച്ച് പിവി അന്‍വര്‍ എം.എല്‍എ. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്നാണ് അന്‍വറിന്റെ പ്രവചനം.

ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ലെന്നും പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണമെന്നും അന്‍വര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യം ഡിഎംകെ ആലോചിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. രണ്ടിടങ്ങളിലും സിപിഎം ബിജെപി ഡീലുണ്ട്. എം.ആര്‍.അജിത് കുമാര്‍ ഇപ്പോള്‍ തന്നെ ബിജെപിയാണ്. ഔദ്യോഗികമായി പിന്നീട് ബിജെപിയില്‍ ചേരും. പലരും ഒളിച്ചും പാര്‍ത്തുമാണ് ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറിയെന്നും അന്‍വര്‍ ആരോപിച്ചു.

More Stories from this section

family-dental
witywide