എഐ സാങ്കേതിക വിദ്യ: ആപ്പിളും മെറ്റയും കൈകോർക്കാൻ ചർച്ച നടത്തുന്നതായി റിപ്പോർ‌‌ട്ട്

വാഷിങ്ടൺ: ഐഫോണുകൾക്കായി ആപ്പിൾ അടുത്തിടെ പ്രഖ്യാപിച്ച എഐ സിസ്റ്റത്തിലേക്ക് അതിൻ്റെ ജനറേറ്റീവ് എഐ മോഡൽ സംയോജിപ്പിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ ചർച്ച ചെയ്തതായി വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ദീർഘകാല സെർച്ച് പങ്കാളിയായ ആൽഫബെറ്റിൻ്റെ ഗൂഗിളുമായി ചർച്ച ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മറ്റ് എഐ കമ്പനികളിൽ നിന്നുള്ള സാങ്കേതികവിദ്യകളുമായി സഹകരിക്കാൻ ആപ്പിൾ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് പുതിയയ നീക്കം.

മൈക്രോസോഫ്റ്റ് പിന്തുണയുള്ള OpenAI ചാറ്റ്ബോട്ട് ChatGPT നിരോധിച്ചിരിക്കുന്ന ചൈന പോലുള്ള വിവിധ പ്രദേശങ്ങളിലെ മറ്റ് എഐ കമ്പനികളുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ആപ്പിൾ ചർച്ച ചെയ്തേക്കും. എഐ സ്റ്റാർട്ടപ്പ് ആയ ആന്ത്രോപിക് അതിൻ്റെ ജനറേറ്റീവ് എഐ ആപ്പിൾ ഇൻ്റലിജൻസിലേക്ക് കൊണ്ടുവരാൻ ആപ്പിളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ട് ചെയ്തു. അതേസമയം, വിഷയത്തിൽ മെറ്റയും ആന്ത്രോപിക്കും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എഐ സെർച്ച് സ്റ്റാർട്ടപ്പായ പെർപ്ലെക്‌സിറ്റിയും അതിൻ്റെ ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ആപ്പിൾ ഇൻ്റലിജൻസിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സിരി ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിലുടനീളം പുതിയ ആപ്പിൾ ഇൻ്റലിജൻസ് സാങ്കേതികവിദ്യ സമന്വയിപ്പിക്കുമെന്നും അതിൻ്റെ ഉപകരണങ്ങളിലേക്ക് ChatGPT കൊണ്ടുവരുമെന്നും പറഞ്ഞുകൊണ്ട് ആപ്പിൾ എഐ നയം പ്രഖ്യാപിച്ചിരുന്നു.

Apple and Meta Have Discussed AI Partnership

More Stories from this section

family-dental
witywide