ആപ്പിള്‍ ഡിവൈസുകള്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണം, ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയേറെ; അമേരിക്കക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം

വാഷിംഗ്ടണ്‍: ആപ്പിള്‍ ഉപകരണങ്ങള്‍ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യാനും അല്ലെങ്കില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് നിര്‍ദേശം ബാധകമാണ്.

സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (CISA) ആളുകളോട് അവരുടെ ഉപകരണങ്ങള്‍ ഏറ്റവും പുതിയ iOS സിസ്റ്റത്തിലേക്ക് ഉടന്‍ അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുറത്തിറക്കിയ iOS 17.6 അപ്ഡേറ്റില്‍, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍, ലൊക്കേഷന്‍ അല്ലെങ്കില്‍ iPhoneന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ നിന്നൊക്കെ ഹാക്കര്‍മാരെ തടയുന്നതിനുള്ള അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018-ലോ അതിനുശേഷമോ പുറത്തിറക്കിയ എല്ലാ iPhone Xs, Xs Max, XR ഫോണുകള്‍ക്കും ഈ അപ്ഡേറ്റ് ബാധകമാണ്. വരും മാസങ്ങളില്‍ ഐഒഎസ് 18 സോഫ്റ്റ്വെയര്‍ പുറത്തിറക്കുമെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഐഒഎസ് 17.6 അപ്ഡേറ്റ് ഉപയോക്താക്കള്‍ അവഗണിക്കേണ്ട ഒന്നല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

More Stories from this section

family-dental
witywide