കാത്തിരിപ്പ് ഇന്നവസാനിക്കും! വമ്പൻ സവിശേഷതകളുമായി ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് എത്തുന്നു, അറിയേണ്ടതെല്ലാം

ന്യൂയോര്‍ക്ക്: ടെക് ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസ് ഇന്ന് ലോഞ്ച് ചെയ്യും. ‘ഗ്ലോടൈം’ എന്ന പേരില്‍ ഇന്ന് നടത്തുന്ന പ്രത്യേക പരിപാടിയില്‍ ഐഫോണ്‍ 16 സീരീസും ആപ്പിള്‍ വാച്ച് സീരീസും അവതരിപ്പിക്കും. ഹാര്‍ഡ്വെയര്‍ പ്രഖ്യാപനങ്ങള്‍ക്കൊപ്പം, ആപ്പിള്‍ അതിന്റെ വരാനിരിക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ക്കായുള്ള റിലീസ് തീയതികളും ഇന്ന് വെളിപ്പെടുത്തിയേക്കും. iOS 18, iPadOS 18, tvOS 18, watchOS 11, visionOS 2, macOS Sequoia എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആപ്പിൾ ‘ഗ്ലോടൈം’ പ്രത്യേക പരിപാടി, കാലിഫോര്‍ണിയയിലെ ആപ്പിള്‍ കുപെര്‍ട്ടിനോ പാര്‍ക്കില്‍ പതിവുപോലെ നടക്കും. അമേരിക്കന്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ആണ് പരിപാടി തുടങ്ങുക. ഇന്ത്യൻ സമയം രാത്രി 10.30ന് ആണ് പരിപാടി. ആപ്പിളിന്റെ വെബ്സൈറ്റിലോ ആപ്പിള്‍ യൂട്യൂബ് ചാനലിലോ ആപ്പിള്‍ ടിവി ആപ്പ് വഴിയോ ഇവന്റിന്റെ തത്സമയ സ്ട്രീം കാണാന്‍ കഴിയും. ഗ്ലോടൈം പരിപാടിയില്‍ ആപ്പിള്‍ മേധാവി ടിം കുക്ക് നാല് പുതിയ ഐഫോണുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നി മോഡലുകള്‍ അവതരിപ്പിക്കാനാണ് സാധ്യത. നിലവില്‍ ഫോണിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

സവിശേഷതകൾ

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ മുൻഗാമികളേക്കാൾ വലിയ 6.3 ഇഞ്ചും 6.9 ഇഞ്ചും ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 16 പ്രോ മോഡലുകൾക്കായി ആപ്പിൾ പുതിയ ബോർഡർ റിഡക്ഷൻ സ്ട്രക്ചർ (ബിആർഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ പ്രോ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ സ്ലിം ബ്യൂട്ടി നൽകാൻ സഹായിച്ചേക്കും. എ18 പ്രോ ചിപ്‌സെറ്റുകളോടെയായിരിക്കും ആപ്പിൾ ഐഫോൺ 16 പ്രോ മോഡലുകൾ വരിക. അതേസമയം, സ്റ്റാൻഡേർഡ് ഐഫോൺ 16 വേരിയൻ്റുകൾക്ക് A18 ചിപ്‌സെറ്റ് ആയിരിക്കും കരുത്തുപകരുക. ഫോണുകൾ നീല, പച്ച, പിങ്ക്, വെള്ള, കറുപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിലാകും ആപ്പിൾ 16 എത്തുക.

More Stories from this section

family-dental
witywide