ആപ്പിൾ ഇന്റലിജന്റ്സ്, എ18 ചിപ്പ്, ആക്ഷൻ ബട്ടൺ; നിരവധി എഐ ഫീച്ചറുകളുമായി ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വ്യത്യസ്ത മോഡലുകൾ, ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഹാർഡ്‌വെയർ ലോഞ്ച് ഇവൻ്റിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോണുകൾ പുതിയ A18 ചിപ്പ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ iOS 18 ആൺ സോഫ്റ്റ്വെയർ, ഒപ്പം കമ്പനിയുടെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയ ആപ്പിൾ ഇൻ്റലിജൻസിൻ്റെ പിന്തുണയും ഐഫോൺ 16 സീരീസിനുണ്ട്.

പുതിയ നിറങ്ങൾ, എഐ, ക്യാമറ നിയന്ത്രണങ്ങൾ, ആക്ഷൻ ബട്ടൺ എന്നിവയോടെയാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ എത്തുന്നത്. വില യഥാക്രമം 799 ഡോളർ, 899 ഡോളർ എന്നിവയിൽ ആരംഭിക്കുന്നു.

വലിയ ബാറ്ററിയെന്ന് ആപ്പിൾ അവകാശപ്പെടുന്ന ഐഫോൺ 16 പ്രോ മാക്സിൽ എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ് ആയിരിക്കും ഉണ്ടായിരിക്കു. എ18 പ്രോ എന്ന പുതിയ ചിപ്പാകും. പുതിയ 6 കോർ ജിപിയുവിലൂടെ ഗെയിമിങ്ങിനും മെച്ചപ്പെട്ട പ്രകടനം നൽകാൻ എ18 പ്രോ ചിപ്പ് സെറ്റിനാകും.

6.9 ഇഞ്ച് ഡിസ്പ്ലേ, ആപ്പിൾ ഇന്റലിജന്റ്സ്, വലിയ ബാറ്ററി, എഐ സവിശേഷതകളുമായാണ് ഐഫോൺ 16 പ്രോ മാക്സ് അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി എഐ ഫീച്ചറുകളുമായാണ് ഐഫോൺ 16 സീരീസ് എത്തിയിരിക്കുന്നത്. ഐഫോൺ 16ൽ പുതിയ ക്യാമറ കൺട്രോൾ ബട്ടൺ, ഐഫോൺ 16 , 16 പ്ലസ് എന്നിവയ്ക്ക് ഒരേ ഡിസ്പ്ലേ സൈസ്, പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിങ്ങിലൂടേ ഡേറ്റ സുരക്ഷിതമാക്കൽ, ചിത്രങ്ങൾ പ്രോംപ്റ്റിലൂടെ സൃഷ്ടിക്കൽ, പഴയ ഫോട്ടോകൾ സെർച് ചെയ്ത് കണ്ടെത്താൻ എഐ ഫീച്ചർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.