ആപ്പിള്‍ മുന്നറിയിപ്പ് നല്‍കി; തൻ്റെ ഫോണ്‍ ചോര്‍ത്താന്‍ വീണ്ടും ശ്രമമെന്ന് കെ സി വേണുഗോപാല്‍ എംപി

ഫോൺ ചോർത്തൽ നീക്കങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ, ചാര സോഫ്റ്റ്‌വെയർ തന്നെ ലക്ഷ്യമിട്ടതായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എംപിയുടെ വെളിപ്പെടുത്തൽ. ആപ്പിളില്‍നിന്ന് തനിക്ക് ജാഗ്രതാ സന്ദേശം ലഭിച്ചതായി അദ്ദേഹം പറയുന്നു.

നേരെത്ത നടന്ന സോഫ്റ്റ്‌വെയര്‍ ആക്രമണത്തിന്റെ നോട്ടിസ് അല്ലെന്നും പുതിയ ആക്രമണമാണ് നടന്നതെന്നും കെ സി വേണുഗോപാലിന് അയച്ച സന്ദേശത്തില്‍ ആപ്പിള്‍ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങളെ പൂര്‍ണമായി നേരിടാന്‍ സാധിക്കില്ലെന്നും ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്നും ആപ്പിള്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ടെന്ന് വേണുഗോപാൽ വ്യക്തമാക്കി.

”നിങ്ങളുടെ പ്രിയപ്പെട്ട സ്‌പൈവെയറിനെ എന്റെ ഫോണിലേക്കും അയച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് എന്നെ അറിയിക്കാന്‍ ആപ്പിള്‍ മനസ് കാണിച്ചിരിക്കുന്നു,” വേണുഗോപാൽ എക്‌സില്‍ കുറിച്ചു.

ഇത് രണ്ടാം തവണയാണ് കെ സി വേണുഗോപാലിനെ ചാര സോഫ്റ്റ്‌വെയർ ലക്ഷ്യമിട്ടതായി സംശയിക്കുന്നത്. ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും അദ്ദേഹത്തിന് ജാഗ്രതാ സന്ദേശം ലഭിച്ചിരുന്നു.മോദി സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായ, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നതെന്നു എക്‌സിലെ കുറിപ്പിൽ വേണുഗോപാൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ പിന്തുടർന്ന് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു. സ്വകാര്യതയെ തകര്‍ക്കാനുള്ള ഭരണഘടനാവിരുദ്ധമായ നടപടികള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും വേണുഗോപാൽ കുറിച്ചു.

Apple sent Alert message to K C Venugopal MP About Spy Software

More Stories from this section

family-dental
witywide