ആപ്പിൾ 110 ബില്യണ്‍ ഡോളറിന്റെ ഓഹരി ‘ബൈബാക്ക്’ പ്രഖ്യാപിച്ചു

കാലിഫോർണിയ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരികെ വാങ്ങൽ(ബൈബാക്ക്) പ്രഖ്യാപിച്ച് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിൾ. പാദഫല പ്രഖ്യാപനത്തോടൊപ്പം ലാഭവിഹിതം നാല് ശതമാനം കൂട്ടുകയും 110 ബില്യൺ ഡോളർ അധിക ഓഹരി തിരിച്ചുവാങ്ങലും ആപ്പിൾ അംഗീകരിച്ചു.

ഇതോടെ യുഎസിൽ പ്രഖ്യാപിച്ച ഏറ്റവും വലിയ ബൈബാക്ക് മൂല്യം സ്വന്തം റെക്കോർഡിൽ എത്തിക്കാൻ ആപ്പിളിന് സാധിച്ചു. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ബിരിനി അസോസിയേറ്റ്‌സ് സമാഹരിച്ച ഡാറ്റ പ്രകാരം 2018-ൽ, ടെക് ഭീമൻ 100 ബില്യൺ ഡോളർ ബൈബാക്ക് ചെയ്യാൻ അംഗീകാരം നൽകിയിരുന്നു.

യുഎസിൽ ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ 10 ഷെയർ റീപർച്ചേസ് പ്രഖ്യാപനങ്ങളിൽ ആദ്യത്തെ ആരും ആപ്പിളിന്റെ പേരിലാണ്. പട്ടികയിൽ ഷെവ്‌റോൺ കോർപ്പറേഷൻ, ആൽഫബെറ്റ് ഇൻക് എന്നിവയും ഉൾപ്പെടുന്നു.

ത്രൈമാസ വരുമാനത്തിലെ ഇടിവ് പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഐഫോണ്‍ ഡിമാന്റിലെ കുറവും ചൈനയില്‍നിന്നുള്ള കടുത്ത മത്സരവും മൂലം ആപ്പിളിന്റെ ഓഹരി വില ഈ വര്‍ഷം 10 ശതമാനം ഇടിവ് നേരിട്ടിരുന്നു. കടുത്ത മത്സരവും വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിയന്ത്രണങ്ങളും നേരിടേണ്ടിവന്നിട്ടും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കമ്പനി മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍.