നാലാമത് ECHO ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു ; അവാര്‍ഡ് ദാനം ജനുവരി 11 ന്

ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി ലോങ്ങ് ഐലന്‍ഡ് ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO (Enhance Community through Harmonious Outreach), 2021 മുതല്‍ വര്‍ഷം തോറും നല്‍കിവരുന്ന ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് നാലാമത് വര്‍ഷവും നല്‍കുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

2025 ജനുവരി 11 ശനിയാഴ്ച വൈകിട്ട് 4ന് നടക്കുന്ന പതിനൊന്നാമത് വാര്‍ഷിക ഡിന്നര്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാര്‍ഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. പതിവുപോലെ ജെറീക്കോയിലുള്ള കൊട്ടിലിയന്‍ റസ്റ്റോറന്റില്‍ വച്ചാണ് (The Cottilion, 440 Jericho Turnpike, Jericho, NY 11753) അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്.

എക്കോയുടെ നിബന്ധനകള്‍ പാലിക്കപ്പെടുന്ന വ്യക്തിയെയാണ് അവാര്‍ഡിനായുള്ള പ്രത്യേക കമ്മറ്റി തെരഞ്ഞെടുക്കുന്നത്.
നിബന്ധനകള്‍:
(1) അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വ്യക്തികളായിരിക്കണം.
(2) അപേക്ഷകര്‍ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം
(3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരായിരിക്കണം
(4) ക്യാഷ് അവാര്‍ഡായി ലഭിക്കുന്ന 2,500 ഡോളര്‍ അവര്‍ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവര്‍ത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ്
(5) ന്യൂയോര്‍ക്കില്‍ വച്ച് 2025 ജനുവരി 11 ശനിയാഴ്ച നടത്തപ്പെടുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നേരിട്ട് ഹാജരായി അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറുള്ളവരായിരിക്കണം
(6) അപേക്ഷകര്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഇന്ത്യന്‍ വംശജരും ആയിരിക്കണം
(7) കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തിട്ടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ടും തെളിവുകളും സഹിതം അപേക്ഷകള്‍ ഡിസംബര്‍ 27 വെള്ളിയാഴ്ച രാത്രി 12 മണിക്ക് (ന്യൂയോര്‍ക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഈമെയിലില്‍ ലഭിച്ചിരിക്കണം
(8) മുന്‍ വര്‍ഷങ്ങളില്‍ എക്കോയില്‍ നിന്നും പ്രസ്തുത അവാര്‍ഡിന് അര്‍ഹരായവര്‍ വീണ്ടും ഈ വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷിക്കാന്‍ യോഗ്യരല്ല.
(9) ECHO നിശ്ചയിക്കുന്ന അവാര്‍ഡ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

എക്കോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാലാണ് ‘എക്കോ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്’ നല്‍കിവരുന്നത്. സ്വന്തം വരുമാനത്തില്‍ നിന്നും തുക ചിലവഴിച്ച് കേരളത്തിലേയോ ഇന്ത്യയിലേയോ പല ഭാഗങ്ങളിലായി ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി ചെയ്ത് വരുന്നവരാണ് അവാര്‍ഡിന് അര്‍ഹരാകുക.

അവാര്‍ഡ് സംബന്ധിച്ചും ECHO യുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്- 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാം. Visit: www.echoforhelp.org.

More Stories from this section

family-dental
witywide