
ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. സൈറയുടെ അഭിഭാഷക വന്ദനാ ഷായാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്. മൂന്നുപതിറ്റാണ്ടോളം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍ പിരിയുന്നത്.
”വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ.ആര്‍.റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്”. വന്ദനാ ഷാ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ലെന്നും പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
1995ല്‍ വിവാഹിതരായ റഹ്മാനും സൈറയ്ക്കും ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്നു മക്കളുണ്ട്. വിഷയത്തില്‍ ഔദ്യോഗിക പ്രതകരണത്തിന് എ.ആര്‍. റഹ്മാന്‍ മുതിര്‍ന്നിട്ടില്ല.