വോട്ടിനായി പാട്ട്: കമല ഹാരിസിനായി സംഗീത പരിപാടി ഒരുക്കി എ. ആർ റഹ്മാൻ

ലോക പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ എ. ആർ. റഹ്മാൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനായി 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു സംഗീത വിഡിയോ ഒരുക്കിയിരിക്കുന്നു. നവംബർ 5 ന് നടക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം ഹാരിസിൻ്റെ ദൃശ്യപരത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ – ആഫ്രോ – അമേരിക്കക്കാരിയായ ഹാരിസിന് ടെയ്ലർ സ്വിഫ്ട് അടക്കം നിരവധി കലാകാരന്മാർ പിന്തുണ അറിയിച്ചിട്ടുണ്ട് . ആ പട്ടികയിൽ ഒടുവിലത്തെ ആളാണ് ഇന്ത്യയുടെ ഓസ്കർ ജോതാവായ സംഗീതജ്ഞൻ റഹ്മാൻ.

ഏഷ്യൻ-അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡേഴ്സ് (AAPI) എന്ന സംഘടനയാണ് ഈ പരിപാടിക്ക് അവസരം ഒരുക്കിയത്.

ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വത്തെയും ഏഷ്യക്കാരോടുള്ള കമലയുടെ പ്രതിബദ്ധതയെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾക്കൊപ്പം റഹ്മാൻ്റെ ഏറ്റവും പ്രിയപ്പെട്ട ചില ഗാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഇത് AAPI വിക്ടറി ഫണ്ടിൻ്റെ YouTube-ൽ ഒക്ടോബർ 13 ന് രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യും.

AR Rahman Endorses kamala Harris with a Music program

More Stories from this section

family-dental
witywide