ലോക്‌സഭാ തെരഞ്ഞടുപ്പിന് കളമൊരുങ്ങുമ്പോള്‍ സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശൂര്‍ അതിരൂപത

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പിന് കളമൊരുങ്ങുമ്പോള്‍ നിര്‍ണായക നീക്കവുമായി തൃശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശൂര്‍ അതിരൂപത. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായ വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നു.

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെയും സഭ വിമര്‍ശിച്ചു.

മതേതര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രമേയത്തിലൂടെ സഭ ആവശ്യപ്പെട്ടു. മത്രമല്ല, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടലും സഭ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ക്രൈസ്തവരെ അടിച്ചതെന്ന് സമുദായ സമ്മേളനം ചോദിക്കുമെന്ന് അതിരൂപതാ ആര്‍ച്ച് ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. 20 ശതമാനത്തിലേറെ ക്രൈസ്തവ വോട്ടുകളുള്ള തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സിറോ മലബാര്‍ സഭ തൃശൂര്‍ അതി രൂപതയുടെ നീക്കം.

കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി തയ്യാറാക്കിയ ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും അത് പ്രസിദ്ധീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് സഭ കുറ്റപ്പെടുത്തുന്നു. റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ സംസ്ഥാനത്തെ ക്രസ്തവ സഭകള്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ വര്‍ഷം മെയ് 17നാണ് ജസ്റ്റിസ് ജെബി കോശി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജന സംഖ്യാ അനുപാതത്തില്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ സഭയ്ക്ക് അമര്‍ഷവും ഉണ്ട്.

More Stories from this section

family-dental
witywide