കോപ്പ അമേരിക്ക കോർട്ടറിൽ അർജന്റീനക്ക്‌ എതിരാളികളായി, സമനിലയിൽ മെക്‌സിക്കോയെ കുരുക്കിയ ഇക്വഡോര്‍

അരിസോണ്‍: കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക്‌ എതിരാളികളായി. കരുത്തരായ മെക്സിക്കോയെ സമനിലയിൽ കുരുക്കി പുറത്താക്കിയ ഇക്വഡോറാണ് ലോകചാമ്പ്യൻമാർ കൂടിയായ മെസിപടയുടെ എതിരാളികൾ. ഗ്രൂപ് ബി യില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു ഇക്വഡോര്‍. മെക്‌സിക്കോയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ഇക്വഡോര്‍ ഗ്രൂപ്പ് ഘട്ടം കടന്നത്.

ഗോള്‍ നിലയില്‍ മുന്നിലുള്ളതിനാല്‍ സമനില ആയാലും ക്വാര്‍ട്ടറിലെത്താം എന്നതാണ് ഇക്വഡോറിന് ആശ്വാസമായത്. എന്നാല്‍ മെക്‌സിക്കോയ്ക്ക് ജയം അനിവാര്യമായിരുന്നു. ഗോള്‍ കണ്ടെത്താന്‍ മെക്‌സിക്കോ ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി മെക്‌സിക്കോയ്ക്ക് അനുകൂല പെനാല്‍റ്റി വിധിച്ചത് വിഎആര്‍ റിവ്യൂ തിരുത്തിയതും തിരിച്ചടിയായി.

മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച് വെനസ്വേലയാണ് ഗ്രൂപ് ബിയില്‍ നിന്ന് ആദ്യം ക്വാര്‍ട്ടറിലെത്തിയത്. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലാകും അര്‍ജന്റീനയെ ഇക്വഡോർ നേരിടുക.

More Stories from this section

family-dental
witywide