ചെന്നൈ: ബക്രീദ് ദിനത്തില്‍ സഹോദരന്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചത് സഹോദരിയുടെ മരണത്തില്‍ കലാശിച്ചു. തമിഴ്‌നാട്ടിലെ താംബരത്താണ് ദാരുണമായ സംഭവം ഉണ്ടായത്.
ബക്രീദ് ദിനത്തില്‍ സുഹൃത്തുക്കള്‍ നല്‍കിയ ചിക്കന്‍ ബിരിയാണി സഹോദരന്‍ വീട്ടിലിരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനു പിന്നാലയാണ് തരീസ് എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു തരീസ്. തരീസ് മാംസാഹാരം കഴിക്കാത്തതിനാല്‍ വീട്ടില്‍ സസ്യാഹാരം മാത്രമാണു പാകം ചെയ്യാറുള്ളത്. ഇതാണ് വഴക്കില്‍ കലാശിച്ചത്.