വ്യാജ തിരഞ്ഞെടുപ്പ് പദ്ധതി: അരിസോണ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ച 18 ട്രംപ് അനുകൂലികൾ കുറ്റക്കാരെന്ന് കോടതി


2020 ലെ അരിസോണ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും ട്രംപിൻ്റെ തോൽവി മറികടക്കാനും ട്രംപിൻ്റെ അനുകൂലികൾ ശ്രമിച്ച കേസിൽ 18 പേർ കുറ്റക്കാരെന്ന് കോടതി. മുൻ ട്രംപ് ഉപദേഷ്ടാക്കളായ റൂഡി ജൂലിയാനി, മാർക്ക് മെഡോസ് എന്നിവരുൾപ്പെടെ 18 പേർക്ക് എതിരെ ഗൂഢാലോചനയും വഞ്ചനയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ഡൊണാൾഡ് ട്രംപ് ജോ ബൈഡനോടു തോറ്റതിനെ തുടർന്നു വ്യാജ ഇലക്ടർമാരെ സംഘടിപ്പിച്ച് അരിസോണയിൽ ട്രംപ് ബൈഡനെ തോൽപിച്ചെന്നു കോൺഗ്രസിനു എഴുതി കൊടുത്തെന്നാണ് കുറ്റം. ബൈഡൻ 10,457 വോട്ടിനാണ് അരിസോണയിൽ വിജയിച്ചത്.  

അരിസോണയെ പ്രതിനിധീകരിച്ച് ഇലക്ടറൽ കോളജിലേക്കു 
റിപ്പബ്ലിക്കൻ പാർട്ടി നിയോഗിച്ച 11 പേർ 2020 ഡിസംബർ 14നു ഫീനിക്‌സിൽ ഒത്തുകൂടി അവർ തിരഞ്ഞെടുക്കപ്പെട്ട ഇലക്ടർമാരാണെന്ന് വ്യാജ പ്രഖ്യാപനം നടത്തി. അരിസോണയിൽ ട്രംപ് ജയിച്ചെന്ന് അവരാണ് പറഞ്ഞത് . ട്രംപ് വിജയിച്ചെന്ന് അറയിക്കുന്ന ചടങ്ങിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്ത് ഈ 11 പേർ കോടതിയിൽ പോവുകയും ചെയ്തു. എന്നാൽ തെളിവൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടി കോടതി അതു തള്ളിക്കളഞ്ഞു.

“വ്യാജ തിരഞ്ഞെടുപ്പ്” പദ്ധതിയിൽ ക്രിമിനൽ കുറ്റം ചുമത്തുന്ന നാലാമത്തെ യുഎസ് സംസ്ഥാനമാണ് അരിസോണ. അരിസോണ ഗൂഢാലോചനയിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. എന്നാൽ ഒരു ‘മുൻ യുഎസ് പ്രസിഡൻ്റ്” -ഗൂഢാലോചനക്കാരെ സഹായിച്ചു എന്ന് കോടതി രേഖകൾ പരാമർശമുണ്ട്.

അരിസോണ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ അധ്യക്ഷ കെല്ലി വാർഡ്, അവരുടെ ഭർത്താവ് മൈക്കൽ വാർഡ് , ജനപ്രതിനിധികളായ ആൻ്റണി കേൺ, ജെയ്ക്ക് ഹോഫ്മാൻ തുടങ്ങിയവരുടെ പേരും കുറ്റപത്രത്തിലുണ്ട്

ബുധനാഴ്ച പരസ്യമാക്കിയ കുറ്റപത്രത്തിൽ ഏഴ് പ്രതികളുടെ പേരുകൾ തിരുത്തിയെഴുതിയിട്ടുണ്ട്, കൂടാതെ മറ്റ് 11 പേരുടെ പേരുമുണ്ട്.

Arizona indicted 18 people of Trump over A fake Scheme To flip Trump’s defeat