ഷിരൂരിൽ പ്രതീക്ഷ, അർജുന്റെ ട്രക്കിന്റെ കയറും ക്രാഷ് ഗാർഡും കണ്ടെത്തി, സ്ഥിരീകരണവുമായി ഉടമ മനാഫ്

മംഗളുരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ അർജുന്റെ ട്രക്കിന്റെ കയറും, ക്രാഷ് ഗാർഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തി. ഇത് അർജുൻ ഓടിച്ചിരുന്ന ട്രക്കിന്റേതു തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തു.

ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടിൽ നിന്ന് കയർ കണ്ടെത്തിയത്. ഇതിനൊപ്പം ഒരു തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. സഞ്ചി ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ അസ്ഥിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇത് ഇന്ന് ഡിഎൻഎ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാൻ അഞ്ച് ദിവസത്തോളം സമയം എടുക്കും.

അതിനിടെ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ കുടുംബം പറഞ്ഞു. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്നാണ് കുടുംബം പറഞ്ഞത്. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.

More Stories from this section

family-dental
witywide