കണ്ടെത്തിയത് അര്‍ജുന്റെ ലോറിയല്ല, സ്ഥിരീകരിച്ച് ഉടമ മനാഫും എംഎൽഎയും; ഗംഗാവാലിയിൽ പരിശോധന തുടരുന്നു

ബംഗളൂരു: ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയര്‍ അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരണം. അത് ടാങ്കര്‍ ലോറിയുടേതാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. ലോറിയുടമ മനാഫും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ന് നടത്തിയ തിരച്ചിലില്‍ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. സ്റ്റിയറിങ് കണ്ടെത്തിയ ഭാഗത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. നാവിക സേന നിര്‍ദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തിരച്ചില്‍ നടത്തുന്നത്. കാര്‍വാറില്‍നിന്ന് എത്തിച്ച ഡ്രജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍.

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ശനിയാഴ്ച രാവിലെയാണ് പുനഃരാരംഭിച്ചത്.നേരത്തെ പുഴയില്‍നിന്ന് അക്കേഷ്യ മരക്കഷണങ്ങള്‍ മല്‍പെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

വെള്ളിയാഴ്ച ഡ്രജര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് ഡ്രജര്‍ കമ്പനിയുമായുള്ള കരാര്‍. ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്ക് അനുമതി നല്‍കിയിരുന്നു. വൈകീട്ട് ആറു വരെയാണ് തിരച്ചില്‍ നടത്തുക.

More Stories from this section

family-dental
witywide