അർജുൻ എവിടെ? ഗംഗാവാലിയിൽ തിരച്ചിൽ ഊർജിതം, ലോഹഭാഗങ്ങളും മരത്തടികളും കണ്ടെടുത്തു

ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനിനും മറ്റ് രണ്ട് പേര്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നതിനിടെ ഗംഗാവലി പുഴയില്‍ നിന്നും വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തി. എന്‍ജിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെടുത്തത്. ഇത് കൂടാതെ ഒരു സ്‌കൂട്ടറിന്റെ ഭാഗവും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ മരത്തടികളും മറ്റ് ചില വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേ നടത്തിയ തിരച്ചിലിലാണ് മരത്തടികള്‍ കണ്ടെത്തിയത്. സ്റ്റിയറിംഗ് കണ്ടെത്തി എന്ന് മാല്‍പേ പറഞ്ഞ ഭാഗത്തേക്ക് ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ പരിശോധയിലാണ് കാബിന്റെ ഭാഗം കണ്ടെത്തിയത്. ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ഇത് ഉയര്‍ത്തിയെടുത്തത്. നാവികസേന നിര്‍ദേശിച്ച സിപി4 എന്ന പോയിന്റില്‍ നിന്ന് ഏകദേശം 30 മീറ്റര്‍ മാറിയാണ് ലോറിയുടെ സ്ഥാനമെന്നാണ് മാല്‍പേ സൂചിപ്പിക്കുന്നത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നും മാല്‍പേ പറഞ്ഞിരുന്നു.

അതേസമയം, ഇന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും കാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു. ഇത് ഏതോ പഴയ ലോറിയുടെ ഭാഗങ്ങളാണെന്നാണ് മനാഫ് പറഞ്ഞത്.

More Stories from this section

family-dental
witywide