മംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലെത്തി നിൽക്കുമ്പോൾ ഏറ്റവും നിർണായക വിവരം പുറത്ത്. ഗംഗാവാലി പുഴയ്ക്കടിയിൽ നിന്ന് ഒരു ട്രക്ക് കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. കർണാടക മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിൽ ഗംഗാവാലി നദിയിൽ നിന്ന് ട്രക്കിന്‍റെ സിഗ്നൽ ലഭിച്ചിരുന്നു ഇതിന്റെ പശ്ചാത്തലത്തിൽ നാവിക സേന നടത്തിയ പരിശോധനയിലാണ് ഒരു ട്രക്ക് കണ്ടെത്തിയതെന്ന് കർണാടക മന്ത്രി കൃഷ്ണ ഭൈര ഗൗഡ അറിയിച്ചു.
Tags: