ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്തത് അര്‍ജുന്റെ മൃതദേഹം തന്നെ, ഡിഎന്‍എ ഫലം പോസിറ്റീവ്

ഷിരൂര്‍ (കര്‍ണാടക): ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങള്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെയാണ് ലോറിയില്‍ കണ്ടെത്തിയ മൃതദേഹം അര്‍ജുന്റെതെന്ന് സ്ഥിരീകരണമായത്. ഈ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങള്‍ക്ക് ആരംഭിക്കും.

ഇനി സാങ്കേതിക നടപടികള്‍ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന്‍പ്രതികരിച്ചു. അതേസമയം, മൃതദേഹവുമായി കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലന്‍സും മൊബൈല്‍ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

മൃതദേഹം വഹിക്കുന്ന ആംബുലന്‍സിന്റെ സുരക്ഷാ ചുമതല കര്‍ണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് നല്‍കിയിരിക്കുന്നത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ ആംബുലന്‍സിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചാല്‍ കാര്‍വാര്‍ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.

More Stories from this section

family-dental
witywide