ഷിരൂരില്‍ നിര്‍ണായക നിമിഷം; ഗംഗാവാലിപ്പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹമുണ്ടെന്നും സൂചന

ഷിരൂര്‍: ഷിരൂരില്‍ ഗംഗാവാലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി. ഇന്നു നടന്ന തിരച്ചിലില്‍ ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് മലയാളിയായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയത്.

ലോറിയുടെ മുന്‍വശം ഉയര്‍ത്തി. എന്‍ജിന്‍ ക്യാബിന്‍ ഉയര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ അര്‍ജുന്റെ മൃതദ്ദേഹം കണ്ടെത്തിയതായാണ് സൂചന.

കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെയും അര്‍ജുന്‍ ഓടിച്ചലോറിയും കാണാതായിട്ട് 70 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. സിപി2 എന്ന് മാര്‍ക്ക് ചെയ്ത ഇടത്തിലാണ് തിരച്ചില്‍ നടത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ‘അര്‍ജുനും’ ലോറിയിലുണ്ടെന്നാണ് ഉടമ മനാഫ് പറയുന്നത്‌. മനാഫ് ലോറി തന്റേത് തന്നെയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറിയുടെ കാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്

More Stories from this section

family-dental
witywide