പുഴയ്ക്കടിയിൽ നിന്ന് ഒരു സിഗ്നൽ ലഭിച്ചെന്ന് സൈന്യം; തിരച്ചിൽ പുഴയ്ക്കടിയിലേക്ക്

കോഴിക്കോട്: അർജുന്റെ ലോറിയുടെ സിഗ്നൽ കിട്ടിയത് പുഴയ്ക്ക് അടിയിൽ നിന്നെന്ന് സൈന്യം. വെള്ളത്തിൽ ഇപ്പോഴുള്ള കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും വെള്ളത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇതുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സിഗ്നൽ കണ്ടെത്തിയിട്ടുള്ളത്.

ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം അറിയിച്ചു. പുഴയിൽ കനത്ത ഒഴുക്കാണെന്നും സൈന്യം പറഞ്ഞു. നിലവിൽ പുഴയ്ക്കടിയിൽ സിഗ്നൽ കിട്ടിയ പ്രദേശത്തിന്‍റെ വിവരങ്ങളും സൈന്യം പങ്കുവെച്ചു.

Arjun’s Missing case updated

More Stories from this section

family-dental
witywide