അർകോമയിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെ കാണ്മാനില്ല

അർകോമ (ഒക്‌ലഹോമ): അർകോമയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായ യുവതിയെ കണ്ടെത്താൻ സഹായം തേടി ഒക്‌ലഹോമ ഹൈവേ പട്രോൾ സംഘം. ഞായറാഴ്ച പുലർച്ചെ 3:30 നാണ് ഹാർമോണി ഗെയ്ൽ ജാക്ക്‌സിനെ(24) കാണാതായത്.

ഒക്‌ലഹോമ ലൈസൻസ് പ്ലേറ്റ് JYD 879 ഉള്ള ചുവന്ന നിറത്തിലുള്ള 2012 മോഡൽ നിസ്സാൻ ആൾട്ടിമ കാറാണ് ഹാർമോണി ഗെയ്ൽ ജാക്ക്‌സ് ഓടിച്ചിരുന്നത്. മുൻ ബമ്പറിന് കേടുപാടുകളോ ബമ്പർ ഇല്ലാതിരിക്കുകയോ ചെയ്യാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഹാർമോണി ഗെയ്ൽ ജാക്ക്‌സിന് 5 അടിയും 1 ഇഞ്ച് ഉയരവും 160 പൗണ്ട് ഭാരവും ചുവന്ന മുടിയും നീലക്കണ്ണുകളുമാണുള്ളത്. യുവതിയെ കാണുന്നവർ 9-1-1 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് നിയമപാലകർ.

യുവതി ഗ്രീൻവുഡിലേക്കാണ് പോയതെന്ന് വിശ്വസിക്കുന്നതായി ഹണ്ടർ മക്കീ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഗ്രീൻവുഡിലേക്കല്ല, പൊക്കോളയിലേക്കാണ് യുവതി പോയതെന്നാണ് ഇപ്പോൾ അന്വേഷണോദ്യോഗസ്ഥർ കരുതുന്നത്.

ജൂലൈ 9 ന് ജാക്‌സിൻ്റെ അർകോമയുടെ വീടിന് മുന്നിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തിരോധാനം സംശയാസ്പദമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. ജാക്‌സിൻ്റെ കാർ ഹൈവേ 112-ൽ തെക്കോട്ട് പൊക്കോളയിലേക്ക് 3:30 ഓടെ പോകുന്നതായി കാണിക്കുന്ന ഫൂട്ടേജ് അധികൃതർക്ക് ലഭിച്ചതായി ജൂലൈ 10 ന്, ആർക്കോമ പോലീസ് മേധാവി മൈക്കൽ ഐവി 5NEWS-നോട് പറഞ്ഞു. എന്നാൽ ഫൂട്ടേജുകൾ ഉള്ളതുകൊണ്ടുമാത്രം ജാക്ക് ആ സമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.