അർജുനെ തിരയാൻ സൈന്യം എത്തി; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി, കോഴിക്കോട് എംപി പ്രദേശത്ത് ക്യാംപ് ചെയ്യുന്നു

അങ്കോല: മണ്ണിടിഞ്ഞുകാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലിനായി കരസേന ഷിരൂരില്‍ എത്തി. ബെലഗാവിയില്‍നിന്നുള്ള 40 അംഗസംഘം മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ്‌ എത്തിയത്. സൈന്യത്തിനും വെല്ലുവിളിയായി പ്രദേശത്ത് കനത്ത മഴ ഇപ്പോളുമുണ്ട്. വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ തന്നെ ഇവിടെയുണ്ട്. കോഴിക്കോട് എം.പി. എം.കെ. രാഘവനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സ്ഥലത്തുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യ നിലവിലെ സ്ഥിതി വിലയിരുത്തി. എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Army reached Shirur landslide site to search for Arjun

More Stories from this section

family-dental
witywide