ന്യൂസ് ക്ലിക്ക് സ്ഥാപകനെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രീംകോടതി; പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം, സ്വാഭാവിക നീതിയുടെ ലംഘനം

ന്യൂഡൽഹി: യുഎപിഎ കേസ് ചുമത്തി ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും പുരകായസ്തയെ ഉടൻ മോചിപ്പിക്കണമെന്നും സുപ്രീം കോടതി. ജസ്റ്റിസ് ബി.ആര്‍.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കഴിഞ്ഞ വർഷം ഒക്ടോബർ 4 ന് റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് റിമാൻഡ് അപേക്ഷയുടെ കോപ്പി പ്രബീർ പുരകായയസ്തയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ ഡൽഹി പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് പുരകായസ്തയെ അറസ്റ്റ് ചെയ്തത്.

More Stories from this section

family-dental
witywide