ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയ ആഭ്യന്തര മന്ത്രി അമിത് ഷാ.
മുൻപ് ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ല എന്ന് ഷാ ഒരിക്കൽ കൂടി വ്യക്തമാക്കി., “ആ വകുപ്പ് ഇപ്പോൾ ചരിത്രമായി” മാറിയെന്ന് അദ്ദേഹം പറഞ്ഞു.
2019ൽ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്. 2014 ന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്.
ജമ്മു കശ്മീർ എന്ന സംസ്ഥാനം ബിജെപിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നും സ്വാതന്ത്ര്യം കിട്ടിയ ഇന്നു മുതൽ കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കാൻ പാർട്ടി ശ്രമിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിൽ എത്തിയതാണ് അദ്ദേഹം
Article 370 has become history says Amit Shah