അരുണാചല്‍ ബിജെപിക്ക് സ്വന്തം: 46 മണ്ഡലങ്ങളില്‍ മുന്നേറ്റം, ഒരു സീറ്റില്‍പ്പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ്‌

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ അധികാരം ഉറപ്പിച്ച് ബിജെപി ഭരണത്തുടര്‍ച്ചയിലേക്ക്. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്. ഇതില്‍ ബിജെപി എതിരില്ലാതെ 10 സീറ്റുകളില്‍ നേരത്തെ വിജയിച്ചതിനാല്‍ 50 സീറ്റുകളുടെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ഒരു പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം മറികടക്കാന്‍ കുറഞ്ഞത് 31 സീറ്റെങ്കിലും ലഭിക്കണം. എന്നാല്‍ 46 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറുന്നത്.

ഏപ്രില്‍ 19 ന് ആദ്യഘട്ടമായി അരുണാചല്‍ പ്രദേശില്‍ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടന്നു. ഇന്ന് രാവിലെ 6 മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള നിരീക്ഷകര്‍ വോട്ടെണ്ണലിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അരുണാചലില്‍ ബിജെപി കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് കിതയ്ക്കുകയാണ്. ദീര്‍ഘകാലം കോണ്‍ഗ്രസിന് മേല്‍ക്കയ്യുണ്ടായിരുന്ന സംസ്ഥാനമായിരുന്നു അരുണാചല്‍ പ്രദേശ്. നിലവില്‍ എന്‍.പി.പി. അഞ്ച് സീറ്റിലും എന്‍.സി.പി മൂന്നു സീറ്റിലും പി.പി.എ. രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാനായിട്ടില്ല.

2016-ല്‍ അന്ന് കോണ്‍ഗ്രസിലായിരുന്ന പേമ ഖണ്ഡു, പാര്‍ട്ടിയുടെ 43 മാരുമായി ബിജെപിയിലേക്ക് കളംമാറുകയും ചെയ്തതോടെയാണ് കഥമാറിയത്. കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് ബിജെപി ആര്‍ത്തു വളരുകയും അരുണാചലിന്റെ രാഷ്ട്രീയ വഴികളില്‍ താമര തഴച്ച് വളരുകയുമായിരുന്നു.

More Stories from this section

family-dental
witywide