ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി കെജ്രിവാളിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള രേഖകൾ ഹാജരാക്കാനും റൂസ് അവന്യൂ കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.
വിചാരണക്കോടതി തനിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയുള്ള കെജ്രിവാളഇന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നീക്കം. തിങ്കളാഴ്ച സിബിഐ കെജ്രിവാളിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ബുധനാഴ്ച രാവിലെ 10 മണിക്ക് അരവിന്ദ് കേജ്‌രിവാളിനെ സിബിഐ വിചാരണ കോടതിയിൽ ഹാജരാക്കി. ഇഡിയുടെ കേസിൽ കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളതിനാൽ, അദ്ദേഹത്തിൻ്റെ ഔപചാരിക അറസ്റ്റ് കോടതിക്ക് മുമ്പാകെ നടക്കും. തുടർന്ന് സിബിഐക്ക് അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാം.