ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം ലഭിക്കുമോ? അറസ്റ്റിനെതിരായ ഹർജിയിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി

ദില്ലി: മദ്യനയ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. അറസ്റ്റിന് തൊട്ടുപിന്നാലെ കെജ്രിവാൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വാദം പൂർത്തിയായത്. ഇ ഡി അറസ്റ്റ് ചെയ്തത് നിയമ വുരുദ്ധമാണെന്നും ജയിൽമോചിതനാക്കണമെന്നുമാണ് കെജ്രിവാളിന്‍റെ പ്രധാന ആവശ്യം. വാദം പൂർത്തിയായതോടെ ഹർജി വിധി പറയാനായി മാറ്റിയിട്ടുണ്ട്. വിധി വൈകില്ലെന്നാണ് സൂചന.