ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മൂന്ന് ദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിനെ സി ബി ഐ കസ്റ്റഡിയിൽ വിട്ടത്. സിബിഐ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാൽ 3 ദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ചത്.
ഇന്ന് ഉച്ചയോടെയാണ് മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സി ബി ഐ രേഖപ്പെടുത്തിയത്. നേരത്തെ ഇ ഡി അറസ്റ്റ് ചെയ്ത കേജ്രിവാൾ ഇപ്പോൾ തിഹാർ ജയിലിലാണ്.