ഹർജി തള്ളി, കെജ്രിവാളിന് തിരിച്ചടി; ജാമ്യമില്ല, ഇഡി അറസ്റ്റ് നിയമപരമെന്നും ഹൈക്കോടതി

ദില്ലി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി മുഖ്യമന്ത്രിക്ക് തത്കാലം ജയിൽ മോചനമില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയുമുള്ള അരവിന്ദ് കെജ്രിവാളിന്‍റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ദില്ലി ഹൈക്കോടതി, മുഖ്യമന്ത്രിയുടെ അറസ്റ്റ് നിയമപരമാണെന്നും വിവരിച്ചു. ഹർജി തള്ളിയ സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി തിഹാർ ജയിലിൽ തുടരേണ്ടിവരും.

അതേസമയം ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങൾ കെജ്രിവാളിന് വലിയ തിരിച്ചടിയാകുന്നതാണ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നതക്കമുള്ള നിരീക്ഷണങ്ങളാണ് ദില്ലി ഹൈക്കോടതി ചൂണ്ടികാണിച്ചിരിക്കുന്നത്. ഇതിലൂടെ ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Arvind Kejriwal Live Updates: Delhi HC dismisses CM Arvind Kejriwal’s plea, says ED arrest valid

More Stories from this section

family-dental
witywide