ഡൽഹി: വിവാദ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായാക ദിനം. കെജ്രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അറസ്റ്റ് ശരിവെച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധി ചോദ്യംചെയ്തുകൊണ്ടാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക ഹർജിയും പരമോന്നത കോടതി പരിഗണിക്കും.
ജൂൺ 26ന് ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ് കെജരിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഇഡിക്കേസിൽ സുപ്രീംകോടതി കെജരിവാളിന് ജാമ്യം നൽകിയിരുന്നു. എന്നാൽ സിബിഐ കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽമോചനം സാധ്യമാവുകയുള്ളു. നേരത്തെ മദ്യനയക്കേസിൽ മുൻ ഡൽഹി ഉപ മുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് കെജ്രിവാളിന് കൂടി ജാമ്യം ലഭിച്ചാൽ അത് എ എ പിക്ക് വലിയ നേട്ടമാകും.