ദില്ലി മുഖ്യമന്ത്രിക്ക് തിരിച്ചടി, ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; കെജ്രിവാൾ ജയിലിൽ തുടരണം

ദില്ലി: ദില്ലിയിലെ വിവാദ മദ്യനയ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യപേക്ഷ കോടതി തള്ളി. ഇടക്കാല ജാമ്യപേക്ഷ വിചാരണ കോടതിയാണ് തള്ളിയത്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി കെജ്രിവാളിന് ജാമ്യം നൽകിയിരുന്നു. ജാമ്യ കാലാവധി അവസാനിച്ച ജൂൺ 2 ന് തന്നെ കെജ്രിവാൾ ജയിലിൽ മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ ജാമ്യം നീട്ടാനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല. ശേഷമാണ് ഇടക്കാല ജാമ്യം തേടി ദില്ലി മുഖ്യമന്ത്രി വീണ്ടും വിചാരണ കോടതിയെ തന്നെ സമീപിച്ചത്.

അതേസമയം നേരത്തെ മദ്യനയ കേസിൽ ആം ആദ്മി പാർട്ടിയേയും പ്രതിചേർത്തിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് എ എ പിയെയും പ്രതി ചേർത്തിരിക്കുന്നത്. പാർട്ടിയെ പ്രതിചേർത്ത വിവരം ഇ ഡി സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Arvind Kejriwal To Stay In Jail, Request For Interim Bail Dismissed

More Stories from this section

family-dental
witywide