‘ബിജെപി ഉള്ളിടത്തോളാം ആരും ആ പ്രതീക്ഷ വച്ചുപുലർത്തണ്ട’, മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ

ദില്ലി: രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി അധികാരത്തിലുള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവെയാണ് ഷാ നിലപാട് പ്രഖ്യാപിച്ചത്.

പിന്നാക്ക ദളിത് വിഭാ​ഗക്കാരുടെ സംവരണം കുറച്ച് മുസ്‌ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കുമെന്ന് പറയുന്നു. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാ​ഗക്കാരുടെ സംവരണം കുറയും. ഇത് ബി ജെ പി ഉള്ളിടത്തോളം കാലം അനുവദിക്കില്ലെന്നും ഷാ ആവർത്തിച്ച് പറഞ്ഞു.

‘‘കോൺഗ്രസ് സംവരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല. മുസ്‌ലിങ്ങൾക്ക് 10 % സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ചില സംഘടനകൾ കോൺഗ്രസ് നേതൃത്വത്തിന് നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സഹായിക്കാമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അവർക്ക് ഉറപ്പും നൽകി.’’–അമിത് ഷാ പറഞ്ഞു.

More Stories from this section

family-dental
witywide