മേയർ ആര്യയെ റഹീമും റിയാസും സംസ്ഥാന സെക്രട്ടറിയും പിന്തുണയ്ക്കുമ്പോൾ സിപിഎം ജില്ലാ കമ്മിറ്റി എന്തുചെയ്യും?

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനു സിപിഎമ്മിലെ സംസ്ഥാന നേതാക്കൾ നൽകുന്ന പിന്തുണയിൽ തിരുവനന്തപുരം ജില്ലയിലെ പല നേതാക്കൾക്കും അമർഷം. ആര്യയെ സംരക്ഷിക്കുന്നത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് എ.എ.റഹീം എംപിയുമാണെന്നാണ് ആരോപണം.

ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ ആര്യയ്ക്കെതിരെ ശബ്ദിക്കാത്തത് റഹീമിനെ പേടിച്ചാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ആര്യയ്ക്കെതിരെ അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.

ആര്യയുടെ പേരിൽ വ്യക്തിപരമായ അഴിമതികളൊന്നുമില്ലെന്നും പിന്നെ അവരെ തിരുത്തേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.” വികസന പ്രവർത്തനങ്ങൾ തലസ്ഥാനത്ത് കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി പിടികൂടുന്ന മേയറെ പ്രതിയാക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേത്” – ആനാവൂർ നാഗപ്പൻ പറഞ്ഞു.

മേയർ സ്ഥാനത്തുനിന്നു മാറ്റുന്നത് ആര്യയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്ക അവരെ പിന്തുണയ്ക്കുന്നവർക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ശിവൻകുട്ടിക്കു പകരം ആര്യയെ നേമത്തുനിന്നു മത്സരിപ്പിക്കാൻ ആലോചനയുണ്ടെന്നാണു സൂചന.

മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന പൊതു വികാരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മേയറെ മാറ്റുന്നത് തോൽവി കൈനീട്ടു വാങ്ങുന്നതിനു തുല്യമാണ് എന്ന അഭിപ്രായമുണ്ട്.

As Minister Riyas And Rahim MP Supports Mayor Arya CPM Criticism on vain

More Stories from this section

family-dental
witywide