രാജ്യത്തെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ നിന്നും 18 സ്മാരകങ്ങൾ ഒഴിവാക്കാൻ പുരാവസ്തു വകുപ്പ്

ന്യൂഡൽഹി: പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ നിന്നും 18 സ്മാരകങ്ങൾ നീക്കം ചെയ്യാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. ദേശീയ പ്രാധാന്യമില്ലാത്ത സ്മാരകങ്ങളാണ് ഒഴിവാക്കുന്നതെന്ന് എഎസ്ഐ വ്യക്തമാക്കി. കേന്ദ്ര സാംസ്കാരിക മന്ത്രാലയം കഴിഞ്ഞ വർഷം പാർലമെന്ററി കമ്മിറ്റിക്ക് സമർപ്പിച്ച “കണ്ടെത്താനാവാത്ത” 24 സ്മാരകങ്ങളുടെ പട്ടികയിൽ നിന്നാണ് ഒഴിവാക്കപ്പെടുന്ന സ്മാരകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

ഹരിയാനയിലെ മുജേസർ ഗ്രാമത്തിലെ കോസ് മിനാർ നമ്പർ 13 ഉൾപ്പെടെയുള്ള സ്മാരകങ്ങളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. ഡൽഹിയിലെ ബാരാ ഖംബ സെമിത്തേരി, ഝാൻസിയിലെ റംഗൂണിലെ ഗണ്ണർ ബർക്കിലിന്റെ ശവകുടീരം. ലഖ്‌നൗവിലെ ഗൗഘട്ടിലെ സെമിത്തേരി, ഉത്തർപ്രദേശിലെ വാരണാസിയിലെ വിജനമായ ഒരു ഗ്രാമത്തിന്റെ ഭാഗമായ ടെലിയ നള ബുദ്ധ അവശിഷ്ടങ്ങളും ഒഴിവാക്കപ്പെടുന്ന സ്മാരകങ്ങളിൽ ഉൾപ്പെടുന്നു.

സ്മാരകങ്ങൾ ഡീലിസ്‌റ്റ് ചെയ്യുന്നതോടെ, അവ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസിക്ക് ഒരു ബാധ്യതയുമില്ല എന്നതാണ് അർഥമാക്കുന്നത്. നിലവിൽ, എഎസ്ഐ യുടെ പരിധിയിൽ 3,693 സ്മാരകങ്ങളാണുള്ളത്. ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന സ്മാരകങ്ങൾ ഒഴിവാക്കപ്പെടുന്നതോടെ അത് 3,675 ആയി കുറയും.

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച മാർച്ച് 8-ലെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനമനുസരിച്ച്, 1958 (AMASR നിയമം) യുടെ 35-ാം വകുപ്പ് പ്രകാരമാണ് ദേശീയ പ്രാധാന്യമില്ലാത്ത 18 സ്മാരകങ്ങൾ ഡീലിസ്റ്റ് ചെയ്യുന്നതിനായി എഎസ്ഐ തീരുമാനിച്ചത്.

More Stories from this section

family-dental
witywide