ആവേശത്തിൽ ഏഷ്യൻ അമേരിക്കൻ വനിതകൾ; നാമനിർദ്ദേശം നേടുന്നതിനുള്ള കേവലഭൂരിപക്ഷം മറികടന്ന് കമല ഹാരിസ്

വാഷിങ്ടൻ ഡിസി: ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിലെ ആദ്യ ബാലറ്റിൽ നാമനിർദ്ദേശം നേടുന്നതിന് ആവശ്യമായ 1,976 പേരെ മറികടന്ന് കമല ഹാരിസ്. 2,668 പ്രതിനിധികളുടെ പിന്തുണ കമല ഹാരിസിന് ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് സർവേ വ്യക്തമാക്കി.

2024 ലെ യുഎസ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ ജൂലൈ 21 ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. ഇന്ത്യന്‍ വംശജയായ കമലയുടെ വരവ് ഏഷ്യന്‍ വോട്ടര്‍മാരെ ഗണ്യമായി സ്വാധീനിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് വിദഗ്ധരും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെ തുറന്ന ഹൃദയത്തോടെയാണ് ഏഷ്യൻ അമേരിക്കൻ വനിതകൾ സ്വീകരിച്ചത്.  ഡെമോക്രാറ്റിക് പാർട്ടിയെ ഒരുമിപ്പിക്കാനും നയിക്കാനും ഡോണൾഡ് ട്രംപിനെ നേരിടാനും കഴിയുന്ന ഒരു മികച്ച സ്ഥാനാർത്ഥിയായിരിക്കും കമലയെന്ന് ഏഷ്യൻ അമേരിക്കൻ വനിതകൾ വിശ്വസിക്കുന്നു.

എഎഎൻഎച്ച്പിഐ (ഏഷ്യൻ അമേരിക്കൻ, നേറ്റീവ് ഹവായിയൻ, പസഫിക് ഐലൻഡർ) വനിതകളുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിൽ ആയിരത്തിലധികം ആളുകൾ പങ്കെടുക്കുയും, കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 100,000 ഡോളറിലധികം സംഭാവനയായി സമാഹരിക്കുകയും ചെയ്തു. പ്രതിനിധികളായ ഗ്രേസ് മെങ്, ജൂഡി ചു, പ്രമീള ജയപാൽ, സെൻ മാസി ഹൊറോണോ എന്നിവരും ആക്ടിംഗ് ലേബർ സെക്രട്ടറി ജൂലി സു, അംബാസഡർ ചന്തലെ വോങ്, ഗർഭച്ഛിദ്രാവകാശങ്ങൾക്കായി പൊരുതുന്ന സംഘടനാ നേതാവ് മിനി തിമ്മരാജു എന്നിവർ സംസാരിച്ചു.

“വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കാരണം ബൈഡൻ-ഹാരിസ് ഭരണകൂടം കൈവരിച്ച പുരോഗതി ഞങ്ങളുടെ AANHPI കമ്മ്യൂണിറ്റികൾ നേരിൽ കണ്ടതും അനുഭവിച്ചതുമാണ്,” അവർ പറഞ്ഞു.

More Stories from this section

family-dental
witywide