സുഹൃത്തുക്കൾ തടാകത്തിൽ തള്ളിയിട്ടു; യുഎസിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം

നീന്തൽ അറിയില്ലെന്നറിഞ്ഞിട്ടും സുഹൃത്തുക്കൾ തടാകത്തിലേക്ക് തള്ളിയിട്ടതിന് തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ ക്രിസ്റ്റഫർ ഗിൽബർട്ടിനെ(26) സുഹൃത്തുക്കൾ ചേർന്ന് ലൂയിസിയാനയിലെ ഫേംവില്ലിലുള്ള ലേക്ക് ഡി അർബോൺ തടാകത്തിലേക്കു തള്ളിയിടുകയായിരുന്നു. ഗിൽബർട്ട് ജീവന് വേണ്ടി പോരാടുമ്പോൾ മറ്റുള്ളവർ നോക്കി നിന്നു.

ഏപ്രിൽ 14 ന് ഫാർമർവില്ലിലെ ഡി ആർബോൺ തടാകത്തിലെ ഡോക്കിൽ നിന്ന് ക്രിസ്റ്റഫർ ഗിൽബെർട്ടിനെ തള്ളിയിട്ട് കുറച്ച് നിമിഷങ്ങൾക്ക് ശേഷം സംഘം വെള്ളത്തിലേക്ക് നോക്കിൽ നിൽക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഏകദേശം 10 മിനിറ്റ് കഴിഞ്ഞാണ് അടുത്തൊരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾ തടാകത്തിൽ ഇറങ്ങി ഗിൽബർട്ടിനെ രക്ഷിച്ച് കരയിലെത്തിച്ചത്.

മകന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നും ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാക്കിയുള്ള അവയവങ്ങളുടെയും പ്രവർത്തനം നിലച്ചു തുടങ്ങിയിരുന്നുവെന്ന് ഗിൽബെർട്ടിൻ്റെ അമ്മ യോലാൻഡ ജോർജ് പ്രാദേശിക വാർത്താ ബ്രോഡ്കാസ്റ്ററായ കെഎസ്എൽഎയോട് പറഞ്ഞു.

“ഞാൻ തകർന്നുപോയി. ആ നിമിഷം എൻ്റെ ജീവിതം അവസാനിച്ചതുപോലെ തോന്നി. എൻ്റെ മകൻ ഒരു ഡോക്ടറാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. അവൻ മെഡിക്കൽ സ്കൂളിനായി തയ്യാറെടുക്കുകയാണ്,” യോലാൻഡയെ ഉദ്ധരിച്ച് കെഎസ്എൽഎ റിപ്പോർട്ട് ചെയ്തു.