മണിപ്പൂരില്‍ അസാം റൈഫിൾസ് സൈനികന്‍ 6 സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സ്വയം വെടിവച്ചു മരിച്ചു

ദക്ഷിണ മണിപ്പൂരിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള അസം റൈഫിള്‍സ് ബറ്റാലിയന്‍ ക്യാംപില്‍ സൈനികന്‍ തന്റെ ആറു സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു. മണിപ്പൂരില്‍ നിന്നുള്ളവരല്ലാത്ത 6 ജവാന്‍മാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. വെടിയുതിര്‍ത്ത സൈനികന്‍ പിന്നീട് സ്വയം വെടിവച്ചു ജീവനൊടുക്കിയെന്ന് അസം റൈഫിള്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുമായി ഒരു ബന്ധവുമില്ലെന്നും സൈന്യം വ്യക്തമാക്കി.

പരുക്കേറ്റ എല്ലാവരെയും സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണിപ്പൂരില്‍ നടക്കുന്ന വംശീയ കലഹത്തിന്റെ വെളിച്ചത്തില്‍ കിംവദന്തികളും, ഊഹാപോഹങ്ങളും ഒഴിവാക്കണമെന്നും പരുക്കേറ്റവരാരും മണിപ്പൂരില്‍ നിന്നുള്ളവരല്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെടുത്തരുതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

Assam Rifles Soldier Fires At 6 Colleagues Shoots Self In Manipur

More Stories from this section

family-dental
witywide