ന്യൂഡല്‍ഹി: അസമിനെ ദുരിതത്തിലാക്കി രൂക്ഷമായ വെള്ളപ്പൊക്കം. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമായി തുടരുകയാണ്. 30 ജില്ലകളിലായി 24.50 ലക്ഷത്തിലധികം ആളുകള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് ദുരിതം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
പല പ്രധാന നദികളും അപകടരേഖയ്ക്ക് മുകളില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഈ വര്‍ഷം വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയെന്നും, മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും പെട്ട് 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
നാശനഷ്ടങ്ങള്‍ ഗുരുതരമായി ബാധിച്ച ദിബ്രുഗഡ് ജില്ലയില്‍ ഇന്നലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സന്ദര്‍ശനം നടത്തിയിരുന്നു. പ്രളയബാധിതരുമായി സംവദിച്ച ശേഷം, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ അയച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കച്ചാര്‍, കാംരൂപ്, ഹൈലകണ്ടി, ഹോജായ്, ധുബ്രി, നാഗോണ്‍, മോറിഗാവ്, ഗോള്‍പാറ, ബര്‍പേട്ട, ദിബ്രുഗഡ്, നാല്‍ബാരി, ധേമാജി, ബോംഗൈഗാവ്, ലഖിംപൂര്‍, ജോര്‍ഹട്ട്, സോണിത്പൂര്‍, കൊക്രജാര്‍, കരിംഗഞ്ച്, സൗത്ത് സല്‍മാര, ദരാംഗ്, തിന്‍സുകിയ എന്നീ ജില്ലകളെ പ്രളയം വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ട്.