നിയമസഭാ തിരഞ്ഞെടുപ്പ്: ജമ്മു-കശ്മീരില്‍ ഇന്ന് അവസാനഘട്ട വിധിയെഴുത്ത്

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 40 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. കശ്മീര്‍ മേഖലയില്‍ 16 മണ്ഡലങ്ങളും ജമ്മു മേഖലയില്‍ 24 മണ്ഡലങ്ങളുമാണ് അവസാനഘട്ടത്തിലുള്ളത്. ഈ ഘട്ടത്തില്‍ പരമാവധി പോളിങ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയുണ്ട്.

സെപ്തംബര്‍ 18ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലെ പോളിങ് 61.13 ശതമാനമാണ്. 2014-ലെ റെക്കോര്‍ഡ് കണക്കിനേക്കാള്‍ കുറവായിരുന്നു അത്. അന്ന് 66 ശതമാനമായിരുന്നു. തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍, 56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എങ്കിലും 2014 ലെ 57.31 ശതമാനത്തേക്കാള്‍ കുറവാണത്.

ബിജെപിയും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യവും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ഇത്തവണ ജമ്മു കശ്മീരില്‍ സാക്ഷ്യം വഹിക്കുന്നത്. സെപ്തംബര്‍ 18, 25 തീയതികളിലായി ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകളും ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണലും നടക്കും.

More Stories from this section

family-dental
witywide