നിയമസഭാ തിരഞ്ഞെടുപ്പ്: അരുണാചലില്‍ വാടാതെ താമര ,ആദ്യ ഫല സൂചനകള്‍ ബിജെപ്പിക്കൊപ്പം, ഭരണം നിലനിര്‍ത്തും?

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ ആറിന് ആരംഭിച്ചു.അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്താന്‍ ഒരുങ്ങുകയാണെന്ന് ആദ്യ ഫല സൂചനകള്‍ ഉറപ്പിക്കുന്നു. ബിജെപി ട്രന്‍ഡിനൊപ്പമാണ് അരുണാചലും നീങ്ങിക്കൊണ്ടിരിക്കുന്നത്.

60 നിയമസഭാ മണ്ഡലങ്ങളാണ് അരുണാചലിലുള്ളത്. ഇതിനകം എതിരില്ലാതെ 10 സീറ്റുകളില്‍ ബിജെപി വിജയിച്ചിട്ടുമുണ്ട്. അരുണാചലിലെ 50 സീറ്റുകളില്‍ 33ലും ബിജെപി മുന്നിട്ടുനില്‍ക്കുന്നുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിഇപി) ആറ് സീറ്റുകളിലും മറ്റുള്ളവര്‍ ഒമ്പത് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

അതേസമയം സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) മികച്ച വിജയത്തിലേക്കാണ് കുതിക്കുന്നത്. സിക്കിം തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് എസ്‌കെഎം.

More Stories from this section

family-dental
witywide